മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തെ പുറത്തുവന്നതുപോലെ തന്നെ മാര്‍ച്ച 22 ന് ടൂര്‍ണമെന്റ് ആരംഭിക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) വിനെ നേരിടും. മെയ് 25 നാണ് ഫൈനല്‍.
74 മത്സരങ്ങളാണ് ആകെ ഉള്ളത്. ഐപിഎല്‍ 2025 ഫൈനലിനും ക്വാളിഫയര്‍ 2 നും കൊല്‍ക്കത്ത വേദിയാകും. എലിമിനേറ്ററിനും ക്വാളിഫയര്‍ 1 നും ഹൈദരാബാദ് ആതിഥേയത്വം വഹിക്കും. ഇന്ത്യന്‍ സമയം 3.30നും 7.30നുമാണ് മത്സരങ്ങള്‍.
IPL 2025: ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ- CSK, KKR, RR, RCB, PBKS
ഗ്രൂപ്പ് ബി-MI, SRH, GT, DC, LSG