ഐ പി എല്‍; ഹൈദരാബാദിനെതിരേ രാജസ്ഥാന് അഞ്ച് വിക്കറ്റ് ജയം

159 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Update: 2020-10-11 17:46 GMT




ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഐ പി എല്ലില്‍ ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ 159 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒരു പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ 163 റണ്‍സെടുത്തു. റിയാന്‍ പരാഗ്(42), രാഹുല്‍ തേവാട്ടിയ (45) എന്നീ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങാണ് രാജസ്ഥാന്‍ തകര്‍പ്പന്‍ ജയം നല്‍കിയത്. ഇരുവരും പുറത്താവാതെ നിന്നു. പരാഗ് 26 പന്തില്‍ 42 റണ്‍സെടുത്തപ്പോള്‍ തേവാട്ടിയ 28 പന്തില്‍ 45 റണ്‍സെടുത്തു. ഓപ്പണര്‍മാര്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ പുറത്തായപ്പോള്‍ പിന്നീട് വന്ന സഞ്ജു 26 റണ്‍സെടുത്തു പുറത്തായി. തുടര്‍ന്നാണ് പരാഗ്-തേവാട്ടിയ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് തുടങ്ങിയത്. അഞ്ചോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഹൈദരാബാദിനായി അഹമ്മദ്, റാഷിദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.


ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. വാര്‍ണറും (48), മനീഷ് പാണ്ഡെയും (54) ചേര്‍ന്നാണ് ഹൈദരാബാദിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.ബെയര്‍‌സ്റ്റോ 16 ഉം വില്ല്യംസണ്‍ 22 ഉം റണ്‍സെടുത്തു. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 158 റണ്‍സെടുത്തത്. ആര്‍ച്ചര്‍, ത്യാഗി, ഉദ്ഘട്ട് എന്നിവര്‍ രാജസ്ഥാനായി ഓരോ വിക്കറ്റ് വീഴ്ത്തി.




Tags:    

Similar News