പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

എട്ട് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് കരസ്ഥമാക്കിയത്. 155 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

Update: 2020-10-22 18:31 GMT

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. എട്ട് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് കരസ്ഥമാക്കിയത്. 155 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും കിടിലന്‍ ബാറ്റിങ് മികവിലാണ് സണ്‍റൈസേഴ്‌സിന്റെ ജയം. വാര്‍ണറും (4), ബെയര്‍സ്‌റ്റോയും (10) പെട്ടെന്ന് പുറത്താവുകയായിരുന്നു. തുടര്‍ന്ന് വന്ന മനീഷ് പാണ്ഡെ 47 പന്തില്‍ നിന്ന് 83 റണ്‍സെടുത്തു. വിജയ് ശങ്കര്‍ 51 പന്തില്‍ നിന്ന് 52 റണ്‍സെടുത്തു. 11 പന്ത് ശേഷിക്കെയാണ് ഹൈദരാബാദിന്റെ ജയം.

ടോസ് ലഭിച്ച ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 154 റണ്‍സെടുത്തു. സ്‌റ്റോക്കസ് (30) സഞ്ജു സാംസണ്‍ (36) എന്നിവര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ മികവ് പ്രകടിപ്പിച്ചത്. ഉത്തപ്പ(19), സ്മിത്ത് (19), പരാഗ് (20) എന്നിവര്‍ക്കും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. തോല്‍വി രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.



Tags:    

Similar News