രാഹുലിന്റെ ഐപിഎല്‍ സീസണിന് അവസാനം; താരത്തിന് സര്‍ജറി
നിലവില്‍ ഈ സീസണില്‍ റണ്‍സ്‌കോറര്‍മാരില്‍ മുന്നിലാണ് രാഹുല്‍ .
ഡല്‍ഹി: പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമായേക്കും. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുലിന് അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് കണ്ടെത്തിയിരുന്നു. താരത്തിന് ഉടന്‍ സര്‍ജറി വേണമെന്ന് മെഡിക്കല്‍ ടീം അറിയിച്ചിരുന്നു. ഉടന്‍ സര്‍ജറിക്ക് വിധേയനാവുന്ന രാഹുലിന് ഇതോടെ സീസണിലെ തുടര്‍ മല്‍സരങ്ങള്‍ നഷ്ടമായേക്കും. ഇന്ന് രാഹുലിന് പകരം മായങ്ക് അഗര്‍വാളാണ് ടീമിനെ നയിച്ചത്. നിലവില്‍ ഈ സീസണില്‍ റണ്‍സ്‌കോറര്‍മാരില്‍ മുന്നിലാണ് രാഹുല്‍ . നാല് അര്‍ദ്ധസെഞ്ചുറികളടക്കം 331 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.ഇന്ന് ഡല്‍ഹിയോട് തോറ്റ പഞ്ചാബ് പോയിന്റ് നിലയില്‍ ആറാം സ്ഥാനത്താണ്.