മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ നാണക്കേടിന്റെ റെക്കോര്‍ഡുമായി വിരാട് കോഹ്ലി. ടെസ്റ്റ് കരിയറില്‍ രണ്ട് ഇന്നിങ്‌സിലും ബാറ്റ് ചെയ്തശേഷം വിരാട് കോഹ്ലി നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണ് മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ കുറിച്ചത്. ആദ്യ ഇന്നിങ്്സില്‍ ആറ് പന്തില്‍ നാലു റണ്‍സെടുത്ത കോഹ്ലി റണ്ണൗട്ടായപ്പോള്‍ രണ്ടാം ഇന്നിങ്്സില്‍ ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത് അജാസ് പട്ടേലിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കി മടങ്ങി. രണ്ട് ഇന്നിങ്്സിലുമായി 13 പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. ടെസ്റ്റ് കരിയറില്‍ രണ്ടാം തവണ മാത്രമാണ് താരം ഒരു ടെസ്റ്റിലാകെ 13 പന്തുകള്‍ മാത്രം നേരിടുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 0, 70, രണ്ടാം ടെസ്റ്റില്‍ 1, 17 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സ്‌കോര്‍. ന്യൂസിലന്‍ഡിനെതിരായ ആറ് ഇന്നിങ്്സുകളില്‍ 93 റണ്‍സ് മാത്രമാണ് കോഹലിക്ക് നേടാനായാത്. ടെസ്റ്റ് കരിയറില്‍ 2016നുശേഷമുള്ള ഏറ്റവും മോശം ബാറ്റിങ്് ശരാശരിയിലേക്കും കോഹ്ലി വീണു. 47.83 ആണ് ടെസ്റ്റില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി. നിലവില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 55 റണ്‍സ് വേണം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.ഋഷഭ് പന്തും (53), വാഷിങ്ടണ്‍ സുന്ദറും (6) ആണ് ക്രീസില്‍.