ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20 പരമ്പര; സഞ്ജു സാംസണ്‍ ടീമില്‍; രണ്ട് പുതുമുഖങ്ങളും

Update: 2024-10-26 05:12 GMT

മുംബൈ: നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നാലു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തിലക് വര്‍മ ടീമില്‍ തിരിച്ചെത്തി. എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ രമണ്‍ദീപ് സിംങും വിജയ്കുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍. സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയെയും വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ജുവും അഭിഷേക് ശര്‍മയും തന്നെയാണ് ടീമിലെ ഓപ്പണര്‍മാര്‍.

ഓള്‍ റൗണ്ടറായാണ് രമണ്‍ദീപ് സിങ് ടീമിലെത്തിയത്. പേസറായ വിജയ്കുമാര്‍ വൈശാഖിനൊപ്പം ആവേശ് ഖാനും യാഷ് ദയാലും അര്‍ഷ്ദീപ് സിംങും പേസര്‍മാരായി ടീമിലുണ്ട്. മായങ്ക് യാദവ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരെ ഒഴിവാക്കി. അടുത്ത മാസം എട്ടിന് ഡര്‍ബനിലാണ് പരമ്പരയിലെ ആദ്യ മത്സരം.

ടീം: സൂര്യകുമാര്‍ യാദവ് (സി), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.




Tags:    

Similar News