ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലന്റ്

ജയത്തോടെ മൂന്ന് മല്‍സരവും ജയിച്ച ന്യൂസിലന്റ് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 17 പന്ത് ബാക്കിനില്‍ക്കെ കിവികള്‍ നേടി(300).

Update: 2020-02-11 10:07 GMT

ഹാമില്‍ട്ടണ്‍: ന്യൂസിലന്റിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ തോല്‍വി. ജയത്തോടെ മൂന്ന് മല്‍സരവും ജയിച്ച ന്യൂസിലന്റ് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 17 പന്ത് ബാക്കിനില്‍ക്കെ കിവികള്‍ നേടി(300). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തിരുന്നു.

112 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. പൃഥ്വി ഷായുടെ (40) വിക്കറ്റ് ആദ്യം നഷ്ടമായ ഇന്ത്യയ്ക്ക് മായാങ്ക് അഗര്‍വാള്‍ (1), കോഹ്‌ലി(9) എന്നിവരുടെ വിക്കറ്റും ഞൊടിയിടയില്‍ നഷ്ടമായി. പിന്നീട് വന്ന ശ്രേയസ് അയ്യരും (62), രാഹുലും പിടിച്ചുനിന്നത് ഇന്ത്യയ്ക്ക് തുണയായി. 113 പന്തില്‍നിന്നാണ് രാഹുലിന്റെ ഇന്നിങ്‌സ്. മനീഷ് പാണ്ഡെ 42 റണ്‍സെടുത്തു.

കിവികള്‍ക്കായി ബെനറ്റ് നാല് വിക്കറ്റ് നേടി. മുന്‍നിരയില്‍ ഗുപ്റ്റില്‍(66), നിക്കോളസ് (80) എന്നിവരും വാലറ്റനിരയില്‍ ഗ്രാന്‍ഹോമേ(58)യും തിളങ്ങിയതാണ് കിവി വിജയത്തിന് നിദാനം. ഇന്ത്യയ്ക്കായി യുസ് വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും തുടര്‍ച്ചയായ മൂന്നാംമല്‍സരത്തിലും ഇന്ത്യന്‍ ബൗളിങ് നിര തകരുകയായിരുന്നു. 

Tags:    

Similar News