ട്വന്റി-20 ലോകകപ്പ്; പാകിസ്താന്‍ ഫൈനലില്‍

പാകിസ്താനായി ഷെഹീന്‍ അഫ്രീഡി രണ്ട് വിക്കറ്റ് നേടി.

Update: 2022-11-09 11:35 GMT


സിഡ്‌നി:ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് പാകിസ്താന്‍. സെമിയില്‍ ന്യൂസിലന്റിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്റെ നേട്ടം. ഫോമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് റിസ്വാന്‍ (57), ബാബര്‍ അസം (53) എന്നിവരുടെ ബാറ്റിങാണ് പാക് പടയ്ക്ക് ജയമൊരുക്കിയത്. 153 റണ്‍സ് ലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ പിന്തുടരുകയായിരുന്നു. തുടക്കം മുതല്‍ പാകിസ്താന്‍ ആക്രമിച്ച് കളിച്ചിരുന്നു. സ്‌കോര്‍ 101ല്‍ എത്തിനില്‍ക്കെയാണ് പാകിസ്താന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. കിവിങ് ബൗളിങ് നിര ഇന്ന് തകരുകയായിരുന്നു.


ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മിച്ചല്‍ സാന്റനര്‍ (53) ആണ് ടോപ് സ്‌കോറര്‍. കാനെ വില്ല്യംസണ്‍ 46 റണ്‍സും നേടിയിരുന്നു. പാകിസ്താനായി ഷെഹീന്‍ അഫ്രീഡി രണ്ട് വിക്കറ്റ് നേടി.




Tags:    

Similar News