പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസിനു നാലു കളികളില്‍ വിലക്ക്
പകരം പാകിസ്താനെ ശുഹൈബ് മാലിക് നയിക്കും
ലണ്ടന്‍: പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദിനെ നാലു കളികളില്‍ ഐസിസി വിലക്കേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന രണ്ടാം ഏകദിന മല്‍സരത്തില്‍ വര്‍ണവിവേചനം കാട്ടിയെന്ന പരാതിയിലാണ് നടപടി. ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയെ സര്‍ഫ്രാസ് സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ഉര്‍ദുവില്‍ വര്‍ണവിവേചനം കാട്ടുന്ന വിധത്തില്‍ അധിക്ഷേപിച്ചെന്നതിനാണു നടപടി. ഐസിസിയുടെ വര്‍ണവിവേചനത്തിനെതിരായ ഗവേണിങ് ബോഡിയാണ് തീരുമാനമെടുത്തത്. ഇതേത്തുടര്‍ന്ന് സര്‍ഫ്രാസ് അഹ്മദിനു അവശേഷിക്കുന്ന രണ്ടു ഏകദിനങ്ങളിലും മല്‍സരിക്കാനാവില്ല. പകരം പാകിസ്താനെ ശുഹൈബ് മാലിക് നയിക്കും.