ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി ഇവന്റുകള്‍ ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍
കറാച്ചി: ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് എത്തില്ലെന്ന് ബിസിസിഐ അറിയിച്ചതായി പിസിബി. ഇതോടെ പാക് ക്രിക്കറ്റ് ബോര്‍ഡും വന്‍ തീരുമാനവുമായി മുന്നോട്ട് പോവുകയാണ്. ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ നാട്ടിലേക്ക് വന്നില്ലെങ്കില്‍ 2024 മുതല്‍ 2031 വരെയുള്ള ഒരു ഐസിസി ഇവന്റിലും പങ്കെടുക്കാന്‍ മെന്‍ ഇന്‍ ഗ്രീനെ പാകിസ്താന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കില്ലെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ അയല്‍രാജ്യത്ത് മത്സരിക്കാനുള്ള വിസമ്മതം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അപ്പെക്സ് ബോഡിയെ അറിയിച്ചിരുന്നു.
വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഐസിസിയില്‍ നിന്ന് ഇമെയില്‍ ലഭിച്ചതായി പിസിബി സ്ഥിരീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും പാക് വിദേശകാര്യ ഉദ്യോഗസ്ഥരുടെയും ആലോചന.
അതേസമയം, മെഗാ ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ സ്വന്തം രാജ്യത്ത് നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ബഹിഷ്‌കരിക്കണമെന്ന് റാഷിദ് പാകിസ്താനോട് ആവശ്യപ്പെട്ടു.2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനില്‍ കളിച്ചിട്ടില്ല. മറുവശത്ത്, 2016 ട്വന്റി-20 ലോകകപ്പിനും 2023ലെ ഏകദിന ലോകകപ്പിനുമായി പാകിസ്താന്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയിരുന്നു.