ലോകകപ്പ്; നമീബിയയും കടന്ന് അപരാജിതരായി പാകിസ്താന്‍
ലോകകപ്പിലെ പുതിയ ടീം മികച്ച ചെറുത്ത് നില്‍പ്പാണ് നടത്തിയത്.
അബുദബി: ഇത്തരികുഞ്ഞന്‍മാരായ നമീബിയ ഒന്ന് ഞെട്ടിച്ചെങ്കിലും പിന്നീട് പത്തിമടക്കിയതോടെ ബാബറും ടീമും ട്വന്റി-20 ലോകകപ്പ് സെമിയില്‍ കയറി. 45 റണ്‍സിന്റെ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ തുടര്‍ച്ചയായ നാല് ജയങ്ങളുമാണ് പാക് നിരയുടെ സെമി പ്രവേശനം. 190 എന്ന റണ്‍മല പിന്‍തുടര്‍ന്ന നമീബിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
വില്ല്യംസ് (40), വെയ്‌സ് (43*) എന്നിവരാണ് ടീമിന്റെ ടോപ് സ്‌കോറര്‍മാര്‍. എളുപ്പം നമീബിയയെ കൂടാരം കയറ്റാമെന്ന പാക് പ്രതീക്ഷ അസ്ഥാനത്തായിരുന്നു. ലോകകപ്പിലെ പുതിയ ടീം മികച്ച ചെറുത്ത് നില്‍പ്പാണ് നടത്തിയത്.
നേരത്തെ ടോസ് ലഭിച്ച പാകിസ്താന്‍ റിസ്‌വാന്‍(79)-ബാബര്‍ അസം (70) ജോഡികളുടെ ബാറ്റിങ് മികവിലാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയത്. ഹഫീസ് പുറത്താവാതെ 32 റണ്‍സ് നേടി.പവര്‍പ്ലേയില്‍ ബാബര്‍-റിസ്‌വാന്‍ കൂട്ടുകെട്ടിനെ നമീബിയ ഞെട്ടിച്ചിരുന്നു. ആറ് ഓവറില്‍ അവര്‍ക്ക് വെറും 26 റണ്‍സ് മാത്രമേ നേടാനായുള്ളൂ. പിന്നീടാണ് ഈ സഖ്യം ഫോമിലായത്.