പ്ലേ ഓഫ് ലക്ഷ്യം; ആര്‍സിബിക്ക് എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഉച്ചയ്ക്ക് 3.30നാണ് മല്‍സരം.

Update: 2022-05-08 08:26 GMT
പ്ലേ ഓഫ് ലക്ഷ്യം; ആര്‍സിബിക്ക് എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്


മുംബൈ:ഐപിഎല്ലില്‍ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. നിലവില്‍ ടോപ് ഫോറിലുള്ള ആര്‍സിബിക്ക് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഇതുവരെ ആയിട്ടില്ല. അവസാന മല്‍സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് അവര്‍ ഇറങ്ങുന്നത്. സണ്‍റൈസേഴ്‌സാവാട്ടെ ലീഗില്‍ ആറാം സ്ഥാനത്താണ്. വിജയവഴിയില്‍ തിരിച്ചെത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനാണ് എസ്ആര്‍എച്ച് ലക്ഷ്യം. ഉച്ചയ്ക്ക് 3.30നാണ് മല്‍സരം. അവസാന മൂന്ന് മല്‍സരവും പരാജയപ്പെട്ടാണ് ഹൈദരാബാദ് വരുന്നത്.




Tags:    

Similar News