ലോകകപ്പ്; കറുത്ത കുതിരകളാവാന്‍ വന്ന ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്‌കോട്ട്‌ലന്റ്

ആറ് റണ്‍സിനാണ് ടീമിന്റെ തോല്‍വി.

Update: 2021-10-17 18:28 GMT


മസ്‌ക്കറ്റ്: ട്വന്റി -20 ലോകകപ്പിന്റെ ആദ്യ ദിനം വന്‍ അട്ടിമറി. ഈ ലോകകപ്പില്‍ കറുത്തകുതിരകളാവുമെന്ന് പ്രതീക്ഷിച്ച ബംഗ്ലാദേശിന് ആദ്യ മല്‍സരത്തില്‍ തോല്‍വി. ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനോടാണ് ബംഗ്ലാദേശിന്റെ തോല്‍വി. ആറ് റണ്‍സിനാണ് ടീമിന്റെ തോല്‍വി.


140 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിനെ 134 റണ്‍സിന് സ്‌കോട്ട്‌ലന്റ് പിടിച്ചൊതുക്കി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനെ ബംഗ്ലാ കടുവകള്‍ക്കായുള്ളൂ. വമ്പന്‍ താരനിരയുമായിറങ്ങിയ ബംഗ്ലാദേശിന് സ്‌കോട്ടിഷ് വീര്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അവസാനം വരെ പൊരുതി നിന്നാണ് ബംഗ്ലാദേശ് തോല്‍വി വഴങ്ങിയത്. മുഷ്ഫിഖര്‍ (38) ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഷാഖിബ് (20), മുഹ്‌മദുള്ള (23), ആതിഫ് ഹുസൈന്‍ (18) എന്നിവര്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോട്ടിഷ് പടയുടെ തകര്‍പ്പന്‍ ബൗളിങിന് മുന്നില്‍ അവര്‍ പതറി.

സ്‌കോട്ട്‌ലന്റിനായി ബ്രാഡ് വീല്‍ മൂന്നും ക്രിസ് ഗ്രീവ്‌സ് രണ്ടും വിക്കറ്റ് നേടി. നേരത്തെ ടോസ് ലഭിച്ച ബംഗ്ലാദേശ് സ്‌കോട്ട്‌ലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 140 റണ്‍സ് നേടിയത്. രണ്ട് വിക്കറ്റ് നേടിയ ഗ്രീവ്‌സാണ് (45) അവരുടെ ടോപ് സ്‌കോറര്‍. 28 പന്തിലാണ് ഗ്രീവ്‌സ് 45 റണ്‍സ് നേടിയത്.




Tags:    

Similar News