ലേലത്തില്‍ വാങ്ങാന്‍ ആളില്ല; ഒടുവില്‍ ഭാഗ്യം എത്തിയത് മൊഹ്‌സിന്‍ ഖാന്റെ രൂപത്തില്‍; ശ്രാദ്ധുല്‍ ഠാക്കൂര്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിലേക്ക്

മുംബൈ: ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരവുമായ ശ്രാദ്ധുല്‍ ഠാക്കൂറിനെ ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെത്തിച്ചിരുന്നില്ല. മുംബൈ താരത്തിന്റെ പ്രകടനത്തില്‍ ആരും തൃപ്തരുമായിരുന്നില്ല. എന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് താരം മൊഹ്‌സിന്‍ ഖാന്റെ പരിക്ക് ശ്രാദ്ധുല്‍ ഠാക്കൂറിന് തുണച്ചിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്ന് മൊഹ്‌സിന്‍ ഖാന്‍ ടീമിന് പുറത്തായിരിക്കുകയാണ്.

താരത്തിന് പകരമാണ് ശ്രാദ്ധുല്‍ ഠാക്കൂറിന് വിളിവന്നിരിക്കുന്നത്. അല്‍പ്പം മുമ്പാണ് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് ശ്രാദ്ധുല്‍ ഠാക്കൂറിന്റെ ടീമിലേക്കുള്ള വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൊഹ്‌സിന്‍ ഖാന് എസിഎല്‍ ഇഞ്ചുറിയാണ്. താരത്തിന് പരിശീലനത്തിനിടെയാണ് കാല്‍മുട്ടിന് പരിക്കേറ്റത്. മൂന്ന് മാസം താരം പുറത്തിരിക്കേണ്ടി വരും.