ലോകകപ്പ്; ആതിഥേയര്‍ പുറത്തേക്ക്; ഇംഗ്ലണ്ട് സെമിയില്‍
ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്റ് നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു.
സിഡ്നി: ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി ഇംഗ്ലണ്ട്. ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരത്തില്‍ ശ്രീലങ്കയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കയറിയത്. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പുറത്തായി. റണ്‍ശരാശരിയില്‍ ഇംഗ്ലണ്ട് ഓസിസിനെ പിന്തള്ളുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 141 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങില്‍ രണ്ട് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പിന്തുടര്ന്നു. ഇംഗ്ലണ്ടിനായി ഹേയല്സ് 47ഉം സ്റ്റോക്ക്സ് 42ഉം റണ്‍സെടുത്തു. നേരത്തെ ഇംഗ്ലണ്ടിനായി നിസന്ങ്ക 67 റണ്‍സെടുത്തിരുന്നു. ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്റ് നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു.