ലോകകപ്പ്; യുഎഇക്ക് ലക്ഷ്യം 153 റണ്‍സ്; ഇന്ത്യയുടെ മെയ്യപ്പന് ഹാട്രിക്ക്
ക്യാപ്റ്റന്‍ ഷനകയും അസലങ്കയും ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.
സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ യുഎഇ-ശ്രീലങ്ക മല്‍സരത്തിലെ താരമായി കാര്‍ത്തിക്ക് പളനിയപ്പന്‍ മെയ്യപ്പന്‍.യുഎഇയുടെ ബൗളറാണ് ഇന്ത്യന്‍ വംശജനായ മെയ്യപ്പന്‍. മെയ്യപ്പന്‍ ഇന്ന് ഹാട്രിക്ക് നേടിയാണ് തിളങ്ങിയത്. ലങ്കയെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടാന്‍ സാധിച്ചില്ലെങ്കിലും ലങ്കയുടെ സുപ്രധാന മൂന്ന് വിക്കറ്റ് ഒരോവറില്‍ വീഴ്ത്തി മെയ്യപ്പന്‍ താരമായിരിക്കുകയാണ്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ് മെയ്യപ്പന്റെ ഇരകളായതും. രജപക്‌സ്(5), അസ്‌ലങ്ക, ഷനക എന്നിവരുടെ വിക്കറ്റാണ് തമിഴ്‌നാട് താരം വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഷനകയും അസലങ്കയും ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.
ടോസ് ലഭിച്ച യുഎഇ ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ശ്രീലങ്ക നേടിയത്. 74 റണ്‍സ് നേടിയ നിസ്സന്‍കയാണ് ടോപ് സ്‌കോറര്‍. ഡി സില്‍വ 33 റണ്‍സും നേടി.
ആദ്യ മല്‍സരത്തില്‍ ഇരുടീമും തോറ്റിരുന്നു. സൂപ്പര്‍ 12 പ്രതീക്ഷയിലാണ് ഇരുടീമും ഇറങ്ങിയത്. യുഎഇ ഇന്ന് തോറ്റാല്‍ ഗ്രൂപ്പ് എയില്‍ നിന്ന് പുറത്താവും. യുഎഇക്ക് വേണ്ടി സഹൂര്‍ രണ്ട് വിക്കറ്റ് നേടി.