അട്ടിമറി; ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യ സെമിയില്‍

ദക്ഷിണാഫ്രിക്കയുടെ തോല്‍വി പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ക്കാണ് ജീവന്‍ നല്‍കിയത്.

Update: 2022-11-06 03:26 GMT


അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഇന്ന് അഡ്‌ലെയ്ഡില്‍ നടന്നു. സെമിയ്ക്കരികെ എത്തിയ ദക്ഷിണാഫ്രിക്കയെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താക്കിയത് നെതര്‍ലന്റസ് ആണ്. ഇതോടെ ഗ്രൂപ്പ് രണ്ടില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ സെമിയില്‍ പ്രവേശിച്ചു.


പാകിസ്താന്‍-ബംഗ്ലാദേശ് മല്‍സരത്തിലെ വിജയികളാണ് രണ്ടാം സെമി ഫൈനലിസ്റ്റുകള്‍. ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ നെതര്‍ലന്റസ് വച്ച ലക്ഷ്യം 159 റണ്‍സായിരുന്നു. എന്നാല്‍ സൂപ്പര്‍ ബാറ്റിങ് കാഴ്ചവച്ച ഓറഞ്ച് പട ബൗളിങിലും തിളങ്ങിയതോടെ പ്രോട്ടീസ് പുറത്തേക്ക് പോവുകയായിരുന്നു. കൃത്രിമായ ഇടവേളകളില്‍ വിക്കറ്റെടുത്താണ് നവാഗതര്‍ തകര്‍പ്പന്‍ ജയവുമായി ലോകകപ്പിനോട് വിടപറഞ്ഞത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായാണ് നെതര്‍ലന്റസ് പുറത്തായത്.


മൂന്ന് വിക്കറ്റുമായി ഗ്ലോവര്‍, രണ്ട് വീതം വിക്കറ്റെടുത്ത ക്ലാസ്സെന്‍, ഡീ ലീഡ് എന്നിവരാണ് പ്രോട്ടീസ് ബാറ്റ്‌സ്മാരെ ചുരുട്ടികെട്ടിയത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോള്‍ ഓറഞ്ച് ടീം നേടിയത് 13 റണ്‍സിന്റെ ജയമാണ്. റൂസൗവ് (25) ആണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍.


മൈബര്‍ഗ് (37), ഓ ഡൗവദ് (29), കൂപ്പര്‍ (35), അക്കര്‍മാന്‍ (41) എന്നിവരാണ് പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ നെതര്‍ലന്റസിനായി തിളങ്ങിയത്.

ദക്ഷിണാഫ്രിക്കയുടെ തോല്‍വി പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ക്കാണ് ജീവന്‍ നല്‍കിയത്.









Tags:    

Similar News