കൊവിഡ് -19;ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ഫലം പുറത്ത്
ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോയ ടീം ക്വാറന്റൈനിലായിരുന്നു. ഇവരുടെ ക്വാറന്റൈന്‍ കാലം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. കൊറോണയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയില്‍ ക്രിക്കറ്റ് പര്യടനത്തിനെത്തി നാട്ടിലേക്ക് തിരിച്ചുപോയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കൊറോണാ ടെസ്റ്റ് ഫലം പുറത്ത് വന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോയ ടീം ക്വാറന്റൈനിലായിരുന്നു. ഇവരുടെ ക്വാറന്റൈന്‍ കാലം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. കൊറോണയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
മാര്‍ച്ച് 18നാണ് കൊറോണാ ഭീതിയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യ വിട്ടത്. ഇന്ത്യയില്‍ കൊറോണാ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചിരുന്നു. കൂടാതെ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ കൊറോണാ ബാധിച്ച ഗായിക കനിഹ താമസിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താരങ്ങളും ഭീതിയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് പേരാണ് രോഗത്തെ തുടര്‍ന്ന് മരിച്ചത്. 1400 പേര്‍ക്കാണ് കൊറോണാ സ്ഥിരീകരിച്ചത്.