കേപ്ടൗണ്‍ ടെസ്റ്റ്; ദക്ഷിണാഫ്രിക്ക 210ന് പുറത്ത്; ഇന്ത്യ പൊരുതുന്നു

നേരത്തെ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി

Update: 2022-01-13 12:34 GMT


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാന ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 210ന് അവസാനിച്ചിരുന്നു. ഇതിന് മറുപടിയായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തിട്ടുണ്ട്.


77 റണ്‍സെടുത്ത ഋഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ ഉമേഷ് യാദവുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ കോഹ്‌ലി 29 റണ്‍സെടുത്തതൊഴിച്ചാല്‍ കാര്യമായ ചെറുത്ത് നില്‍പ്പില്ലാതെയാണ് ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നത്.


നേരത്തെ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.




Tags:    

Similar News