ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പരയില്ല; ഇന്ത്യക്ക് തോല്‍വി
2-1നാണ് ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ അസ്തമിച്ചു. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആതിഥേയര്‍ ഏഴ് വിക്കറ്റിന് ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. 2-1നാണ് ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്. ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ജയം.212 റണ്‍സ് ലക്ഷ്യമായിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.കരുത്തരായ ഇന്ത്യന്‍ ബൗളിങ് നിരയക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പൊരുതാന്‍ പോലും കഴിഞ്ഞില്ല. പീറ്റേഴ്‌സണ്‍ (82), വാന്‍ ഡെര്‍ ഡുസന്‍ (41), ബാവുമാ(32) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് നിലയുറപ്പിച്ചത്.