രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം; ഇന്ത്യ വീണു

Update: 2024-11-10 18:11 GMT

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് പരാജയം. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു(128-7). ട്രിസ്റ്റണ്‍ സ്റ്റെപ്‌സിന്റെ (47) ഇന്നിങ്‌സാണ് പ്രോട്ടീസിനെ വിജയതീരത്ത് എത്തിച്ചത്.

തുടര്‍ച്ചായ രണ്ടാം ട്വന്റി-20 മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ വലിയ തകര്‍ച്ച അതിജീവിച്ചത്. ഇതോടെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സ് നേടി.

125 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 2.5 ഓവറില്‍ അവരുടെ ആദ്യ വിക്കറ്റ് വീണിരുന്നു. മൂന്നിന് 44 എന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക പതിയെ പിടിമുറിക്കിയത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടി തിളങ്ങി. ട്രിസ്റ്റണ്‍ സ്റ്റബസാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. താരം പുറത്താവാതെ 47 റണ്‍സെടുത്തു. ഹെന്‍ഡ്രിക്ക്സ് (24), റിക്കല്‍ട്ടണ്‍ (13) എന്നിവരുമാണ് രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.





Tags:    

Similar News