ലോകകപ്പ് സെമിക്കിറങ്ങുന്ന പാകിസ്താന് വന്‍ തിരിച്ചടി; മാലിക്കിനും റിസ്‌വാനും പനി

ദുബയില്‍ രാത്രി 7.30നാണ് മല്‍സരം ആരംഭിക്കുക

Update: 2021-11-11 09:14 GMT


ദുബയ്: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടുന്ന പാകിസ്താന് വമ്പന്‍ തിരിച്ചടി. ടീമിന്റെ മുന്‍നിര താരങ്ങളായ മുഹമ്മദ് റിസ്‌വാന്‍, ശുഹൈബ് മാലിക്ക് എന്നിവര്‍ക്ക് പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരും കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന പരിശീലന സെഷനില്‍ പങ്കെടുത്തിട്ടില്ല.ഇരുവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവാണ്. ഇരുതാരങ്ങളോടും വിശ്രമിക്കാനാണ് ടീം ഡോക്ടര്‍ ആവശ്യപ്പെട്ടത്.


ഇരു താരങ്ങളുടെയും ശാരീരിക നില ഇന്ന് വൈകിട്ട് പരിശോധിക്കും. തുടര്‍ന്നാണ് ഇരുവരും ടീമിനൊപ്പം തുടരുമോ എന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുക. റിസ്‌വാനും മാലിക്കും മികച്ച ഫോമിലുള്ള താരങ്ങളാണ്. ഇരുവരും കളിക്കാത്ത പക്ഷം ടീമിലെത്തുക സര്‍ഫറാസ് അഹ്മദും ഹൈദര്‍ അലിയുമാണ്. ദുബയില്‍ രാത്രി 7.30നാണ് മല്‍സരം ആരംഭിക്കുക.അഞ്ചില്‍ അഞ്ച് ജയവുമായി പാകിസ്താന്‍ സെമിയിലേക്ക് കടന്നപ്പോള്‍ അഞ്ചില്‍ നാല് ജയവുമായാണ് ഓസിസിന്റെ വരവ്. സൂപ്പര്‍ 12ല്‍ ഇംഗ്ലണ്ടിനോട് മാത്രമാണ് അവര്‍ പരാജയപ്പെട്ടത്.




Tags:    

Similar News