ലോകകപ്പ്; ഗ്രൂപ്പ് ഒന്നില്‍ സെമി ബെര്‍ത്തിനായി ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ന് ഇറങ്ങുന്നു

ഇവര്‍ക്കൊപ്പം ഒരു ജയം മാത്രം നേടി നേരത്തെ പുറത്തായ വെസ്റ്റ്ഇന്‍ഡീസും ഇറങ്ങുന്നുണ്ട്.

Update: 2021-11-06 07:54 GMT


ദുബയ്: ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നില്‍ രണ്ട് ടീമുകള്‍ ഇന്ന് സെമി ബെര്‍ത്തിനായി ഇറങ്ങുന്നു. അവസാന മല്‍സരത്തിനായി ഇറങ്ങുന്നത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ് എന്നിവരാണ്.


ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയ വെസ്റ്റ്ഇന്‍ഡീസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 3.30നാണ് മല്‍സരം. നാല് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയമുള്ള ഓസ്‌ട്രേലിയക്ക് ഇന്ന് ജയിച്ചാലും ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മല്‍സരത്തിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും അവരുടെ സെമി യോഗ്യത. നാല് മല്‍സരങ്ങളില്‍ നിന്ന് നാല് ജയമുള്ള ഇംഗ്ലണ്ട് സെമി ബെര്‍ത്ത് ഉറപ്പിച്ചതാണ്. എന്നാല്‍ നാല് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയമുള്ള ദക്ഷിണാഫ്രിക്ക ഇന്ന് ജയിക്കുകയും വിന്‍ഡീസിനെതിരേ ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ വിജയികളെ തീരുമാനിക്കും. നിലവിലെ ചാംപ്യന്‍മാരായ കരീബിയന്‍സിന് അവസാന പോരാട്ടത്തില്‍ ജയിച്ച് മടങ്ങുക എന്നതാണ് ലക്ഷ്യം. ഇതാവട്ടെ ഓസിസിന്റെ സെമി പ്രതീക്ഷയ്ക്ക് തിരിച്ചടിയും ആവും.




Tags:    

Similar News