സെമി പ്രതീക്ഷയില്‍ ഇന്ത്യയ്ക്ക് ഇന്ന് സ്‌കോട്ട്‌ലന്റ് പരീക്ഷണം
രാത്രി 7.30ന് ദുബയിലാണ് മല്‍സരം.
ദുബയ്: അഫ്ഗാനിസ്താനെതിരായ വമ്പന്‍ ജയത്തിന് ശേഷം ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലന്റിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വിജയം വരിച്ച് സെമി പ്രതീക്ഷ സജീവമാക്കാനാണ് ഇന്ത്യന്‍ ലക്ഷ്യം. സെമി സാധ്യത വച്ചുപുലര്‍ത്താന്‍ മികച്ച ജയം ഇന്ത്യ പ്രതീക്ഷിക്കുമ്പോള്‍ ലോകകപ്പിലെ കന്നി ജയത്തിനായാണ് സ്‌കോട്ട്‌ലന്റ് ശ്രമം. ഇത്തരി കുഞ്ഞന്‍മാരാണെങ്കിലും വമ്പന്‍ ടീമുകളെ മുള്‍മുനയില്‍ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ സ്‌കോട്ടിഷ് നിരയ്ക്കുണ്ട്. ഫിനിഷിങ് മാത്രമാണ് അവരും പ്രശ്‌നം. ന്യൂസിലന്റിനെതിരേ സ്‌കോട്ട്‌ലന്റ് തോറ്റെങ്കിലും ടീമിനെ ഞെട്ടിച്ചാണ് അവര്‍ കീഴടങ്ങിയത്. അഫ്ഗാനെതിരായ ടീമിനെ തന്നെയാവും ഇന്ത്യ നിലനിര്‍ത്തുക. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ അശ്വിനും ജഡേജയും സ്‌ക്വാഡില്‍ ഉണ്ടാവും. പാകിസ്താന്‍ , ന്യൂസിലന്റ് എന്നീ ടീമുകളോട് പരാജയപ്പെട്ട ഇന്ത്യ അഫ്ഗാനെതിരേയാണ് വന്‍ തിരിച്ചുവരവ് നടത്തിയത്. ഗ്രൂപ്പ് രണ്ടില്‍ അവര്‍ നാലാം സ്ഥാനത്താണ്. രാത്രി 7.30ന് ദുബയിലാണ് മല്‍സരം.