ലോകകപ്പ്; സൂപ്പര്‍ തേസ്‌ഡേയില്‍ മൂന്ന് മല്‍സരങ്ങള്‍; ഇന്ത്യ ഓറഞ്ച് പടയ്‌ക്കെതിരേ
ഉച്ചയ്ക്ക് 12.30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഇന്ത്യ-നെതര്‍ലന്റസിനെ നേരിടും.
മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പില്‍ വ്യാഴാഴ്ച മൂന്ന് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും. രാവിലെ 8.30നാണ് മല്‍സരം. ആദ്യമല്‍സരത്തില്‍ നെതര്‍ലന്റസിനെതിരേ ഒമ്പത് റണ്‍സിന്റെ ജയം നേടിയാണ് ബംഗ്ലാദേശ് വരുന്നത്. ദക്ഷിണാഫ്രിക്കയുടെ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ മല്‍സരം മഴയെ തുടര്‍ന്ന് പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇരുടീമിനും ഓരോ പോയിന്റ് വീതമാണുള്ളത്.
ഉച്ചയ്ക്ക് 12.30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഇന്ത്യ-നെതര്‍ലന്റസിനെ നേരിടും. ആദ്യ മല്‍സരത്തില്‍ പാകിസ്താനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുക. ഓറഞ്ച് പടയാവട്ടെ ലോകകപ്പിലെ സൂപ്പര്‍ 12 ലെ ആദ്യ ജയത്തിനായാണ് ഇറങ്ങുന്നത്.
വൈകിട്ട് 4.30ന് നടക്കുന്ന മല്‍സരത്തില്‍ പാകിസ്താന്‍ ഇന്ത്യയോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ സിംബാബ്‌വെയെ നേരിടും. ഇരുടീമും ആദ്യ ജയത്തിനായാണ് ഇറങ്ങുന്നത്.