ലോകകപ്പ്; നെറ്റ് ബൗളര്‍മാരായി സിഡ്‌നിയിലേക്ക് മൂന്ന് ഇന്ത്യന്‍ പേസര്‍മാര്‍ കൂടി

ആഭ്യന്തര മല്‍സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച മൂന്ന് പേസര്‍മാരെയാണ് നെറ്റ് ബൗളര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

Update: 2022-10-03 10:05 GMT


മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം മൂന്ന് പേസര്‍മാരെ കൂടി ഉള്‍പ്പെടുത്തുന്നു. ഓസ്‌ട്രേലിയിലേക്കുള്ള സ്‌ക്വാഡില്‍ നെറ്റ് ബൗളര്‍മാരായി മൂന്ന് പേരെ ഉള്‍പ്പെടുത്താനാണ് കോച്ച് രാഹുല്‍ ദ്രാവിഡന്റെ തീരുമാനം. ചേതന്‍ സക്കറിയാ, കുല്‍ദീപ് സെന്‍, മുഖേഷ് ചൗധരി എന്നിവരെയാണ് ബാക്കപ്പ് നെറ്റ് ബൗളര്‍മാരായി കൊണ്ടുപോവുന്നത്. ഉമ്രാന്‍ മാലിഖും ഈ സ്‌ക്വാഡിനൊപ്പം ഒക്ടോബര്‍ ആറിന് ഓസിസിലേക്ക് തിരിക്കും. ലോകകപ്പ് സ്‌ക്വാഡിലെ സ്റ്റാന്റ് ബൈ താരങ്ങളായ ശ്രേയസ്സ് അയ്യര്‍, ദീപക് ചാഹര്‍ എന്നിവരെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മല്‍സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച മൂന്ന് പേസര്‍മാരെയാണ് ഇന്ത്യ നെറ്റ് ബൗളര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.




Tags:    

Similar News