അഫ്ഗാനിസ്ഥാന്‍ ട്വന്റി-20 ലോകകപ്പില്‍ കളിക്കും
നേരത്തെ ഓസിസിനെതിരായ അഫ്ഗാനിസ്ഥാന്റെ പരമ്പര മാറ്റിവച്ചിരുന്നു.
കാബൂള്‍: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പങ്കെടുക്കുമെന്ന് ദേശീയ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഹാമിദ് ഷിന്‍വാറി അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തില്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിലായി മുന്നോട്ട് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിഇഒ മറുപടിയുമായി രംഗത്ത് വന്നത്. താലിബാന്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരാണ്. 1996-2001 കാലഘട്ടത്തില്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിന് കീഴിലാണ് ക്രിക്കറ്റ് വളര്‍ന്നത്. ലോക ക്രിക്കറ്റിന് മികച്ച സംഭാവന നല്‍കുന്ന നിരവധി താരങ്ങളാണ് ടീമിനുള്ളത്.ഇക്കാരണത്താല്‍ താലിബാന്‍ ക്രിക്കറ്റിന് തടസ്സം നില്‍ക്കില്ലെന്നും ആരും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഓസിസിനെതിരായ അഫ്ഗാനിസ്ഥാന്റെ പരമ്പര മാറ്റിവച്ചിരുന്നു.