ട്വന്റി-20 ലോകകപ്പിന് നാളെ ഓസ്‌ട്രേലിയയില്‍ തുടക്കം; പോരാടുന്നത് 16 ടീമുകള്‍

23മുതല്‍ സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ തുടങ്ങും.

Update: 2022-10-15 05:14 GMT




സിഡ്‌നി: ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിന് നാളെ ഓസ്‌ട്രേലിയയില്‍ തുടക്കം. ഒരു മാസം നീണ്ടുനില്‍ക്കുന്ന വെടിക്കെട്ട് ബാറ്റിങിനാണ് ഓസ്‌ട്രേലിയയില്‍ തുടക്കമാവുന്നത്. 16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യാ, ന്യൂസിലന്റ്, പാകിസതാന്‍, ദക്ഷിണാഫ്രിക്ക, നമീബിയ, നെതര്‍ലാന്റസ്, ശ്രീലങ്ക, യുഎഇ, അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ്, വെസ്റ്റ്ഇന്‍ഡീസ്, സിംബാബ്‌വെ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ മല്‍സരത്തില്‍ നാളെ ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്ക നമീബിയയെയും യുഎഇ നെതര്‍ലന്റസിനെയും നേരിടും. നവംബര്‍ 13നാണ് ഫൈനല്‍. നാളെ മുതല്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ സൂപ്പര്‍ 12ല്‍ സ്ഥാനം നേടും. 23മുതല്‍ സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ തുടങ്ങും.





Tags:    

Similar News