ഒടുവില്‍ കരീബിയന്‍സ് വിജയതീരമണിഞ്ഞു; ബംഗ്ലാദേശ് പുറത്തേക്ക്

അവസാന പന്ത് വരെ വിജയ പ്രതീക്ഷയിലായിരുന്ന ബംഗ്ലാദേശ് ഒടുവില്‍ ജയം കൈവിടുകയായിരുന്നു.

Update: 2021-10-29 14:03 GMT


ഷാര്‍ജ: ട്വന്റി-20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം നിലവിലെ ചാംപ്യന്‍മാര്‍ വിജയതീരമണിഞ്ഞു. ഗ്രൂപ്പില്‍ ഒന്നില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ മൂന്ന് റണ്‍സിനാണ് വെസ്റ്റ്ഇന്‍ഡീസ് തോല്‍പ്പിച്ചത്. അവസാന പന്ത് വരെ വിജയ പ്രതീക്ഷയിലായിരുന്ന ബംഗ്ലാദേശ് ഒടുവില്‍ ജയം കൈവിടുകയായിരുന്നു. അവസാന പന്തില്‍ നാല് റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ഒരു റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. 142 റണ്‍സായിരുന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം. എന്നാല്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനെ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. ഇതോടെ ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷ അവസാനിച്ചു. ചാംപ്യന്‍മാര്‍ തങ്ങളുടെ സെമി മോഹം സജീവമാക്കി.


ലിറ്റണ്‍ ദാസാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍(44). മുഹമ്മദുള്ള പുറത്താവാതെ 24 പന്തില്‍ 31 റണ്‍സെടുത്തെങ്കിലും ഭാഗ്യം ഇന്ന് വിന്‍ഡീസിനൊപ്പമായിരുന്നു.


ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. റോസ്റ്റണ്‍ ചേസ് (39), നിക്കോളസ് പൂരന്‍ (40) എന്നിവരാണ് കരീബിയന്‍സിനായി മികച്ച സ്‌കോര്‍ നേടിയത്.




Tags:    

Similar News