വനിതാ ഐപിഎല്‍ താരലേലം; നജ്‌ലയടക്കം ആറ് മലയാളി താരങ്ങള്‍ അണ്‍സോള്‍ഡ്
ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
മുംബൈ: അണ്ടര്‍ 19 വനിതാ ലോകകപ്പ് ടീമിലുണ്ടായിരുന്ന മലയാളി താരം നജ്‌ല സിഎംസി പ്രഥമ വനിത ഐപിഎല്‍ താരലേലത്തില്‍ അണ്‍സോള്‍ഡ്. നജ്‌ലയെ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും രംഗത്ത് വന്നിട്ടില്ല.നജ്‌ലയ്ക്ക് പുറമെ മറ്റ് മലയാളി താരങ്ങളായ കീര്‍ത്തി കെ ജെയിംസ്, എസ് സഞ്ജന, അനശ്വര സന്തോഷ്, ടി ടി ഷൈനി, വി എസ് മൃദുല എന്നിവരും അണ്‍സോള്‍ഡ് താരങ്ങളാണ്.
ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മല്‍സരത്തില്‍ താരം തിളങ്ങിയിരുന്നു. ലോകകപ്പില്‍ നജ്‌ലയ്‌ക്കൊപ്പം കളിച്ച അണ്ടര്‍ 19 താരങ്ങളായ പര്‍ഷവി ചോപ്ര, ശ്വേത സെഹ്രാവത് എന്നിവരെ യുപി വാരിയേഴ്‌സും തിദാസ് സദുവിനെ ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. മറ്റ് മലയാളി താരങ്ങളായ കീര്‍ത്തി കെ ജെയിംസ്, എസ് സഞ്ജന, അനശ്വര സന്തോഷ്, ടി ടി ഷൈനി, വി എസ് മൃദുല എന്നിവരും അണ്‍സോള്‍ഡ് താരങ്ങളാണ്. താര ലേലം തുടരുകയാണ്. അവസാന റൗണ്ടില്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ വിളിക്കാനുള്ള ഓപ്ഷനുണ്ട്.
ഇതിനോടകം 30ലേറെ താരങ്ങളെ ടീമുകള്‍ സ്വന്തമാക്കി. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥായെ 3.4കോടിക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ലേലത്തിലെ ഏറ്റവും വിലകൂടിയ താരം മന്ഥാനയാണ്. ഓസ്ട്രേലിയുടെ ആഷ്ലി ഗാര്‍ഡനറെ 3.2 കോടിക്ക് ഗുജറാത്ത് ഗെയ്ന്റസ് വാങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ് ആണ്. 1.8 കോടിക്കാണ് കൗര്‍ മുംബൈയില്‍ എത്തിയത്. ഇന്ത്യന്‍ പേസര്‍ ദീപ്തി ശര്‍മ്മയെ യുപി വാരിയേഴ്സ് 2.6കോടിക്ക് ടീമിലെത്തിച്ചു. രേണുക സിങിനെ 1.50 കോടി മുടക്കിയാണ് ആര്‍സിബി തട്ടകത്തിലെത്തിച്ചത്.