ലോകകപ്പ്; ലങ്കയെ എറിഞ്ഞിട്ട കിവികള്‍ക്ക് അനായാസ ജയം
മാര്‍ട്ടിന്‍ ഗുപ്റ്റിലും(73), കോളിന്‍ മുന്ററോയും(58) ചേര്‍ന്നാണ് കിവീ ജയം അനായാസമാക്കിയത്. 51 പന്തില്‍ നിന്നാണ് ഗുപ്റ്റില്‍ 73 റണ്‍സെടുത്തത്. 47 പന്തില്‍ നിന്നാണ് കോളിന്‍ മുന്ററോ 58 റണ്‍സെടുത്തത്.
കാര്‍ഡിഫ്: ലോകകപ്പില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്റ്. ലോക്കി ഫെര്‍ഗൂസന്റെയും മാറ്റ് ഹെന്ററിയുടെയും തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ലങ്കന്‍ ബാറ്റിങ് തകരുകയായിരുന്നു. ലങ്ക ഉയര്‍ത്തിയ 136 റണ്‍സ് പിന്‍തുടര്‍ന്ന ന്യൂസിലന്റ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 16.1 ഓവറില്‍ ലക്ഷ്യം കണ്ടു.
മാര്‍ട്ടിന്‍ ഗുപ്റ്റിലും(73), കോളിന്‍ മുന്ററോയും(58) ചേര്‍ന്നാണ് കിവീ ജയം അനായാസമാക്കിയത്. 51 പന്തില്‍ നിന്നാണ് ഗുപ്റ്റില്‍ 73 റണ്‍സെടുത്തത്. 47 പന്തില്‍ നിന്നാണ് കോളിന്‍ മുന്ററോ 58 റണ്‍സെടുത്തത്. ടോസ് നേടിയ ന്യൂസിലന്റ് ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. ന്യൂസിലന്റിന്റെ തകര്‍പ്പന്‍ ബൗളിങിന് മുന്നില്‍ 29.2 ഓവറില്‍ ശ്രീലങ്ക 136 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ക്യാപ്റ്റന്‍ ദിമൂത്ത് കരുണരത്‌നേയും (52), കൂശാല്‍ പെരേരയും(29), തിസര പെരേരയും(27) മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നിന്നത്. കരുണരത്‌നേ പുറത്താവാതെ നിന്നു. ന്യൂസിലന്റിന് വേണ്ടി മാറ്റ് ഹെന്ററി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ട്രന്റ് ബോള്‍ട്ട്, കോളിന്‍ ഡേ ഗ്രാന്റ്‌ഹോം, ജിമ്മി നീഷാം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.