അഹ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലന്റിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 282 റണ്‍സെടുത്തു. ടോസ് ലഭിച്ച ന്യൂസിലന്റ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലിഷ് പട ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറര്‍. ബട്ലര് 43ഉം ബെയര്‍സ്റ്റോ 33 ഉം റണ്‍സെടുത്തു. കിവി ബൗളിങിന് മുന്നില്‍ ഇംഗ്ലിഷ് പട പലപ്പോഴും പതറിയിരുന്നു. ന്യൂസിലന്ററിനായി ഹെന്ററി മൂന്നും സാന്റനര്‍, ഫിലിപ്പിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.