ദുബയ്: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പര കഴിഞ്ഞതോടെ ബൗളിങില്‍ മിന്നിയത് യുസ്‌വേന്ദ്ര ചഹലും രവീന്ദ്ര ജഡേജയും. 25ാം സ്ഥാനത്തായിരുന്ന ജഡേജ നിലമെച്ചപ്പെടുത്തി 16ാം സ്ഥാനത്തെത്തി. അതേസമയം ചഹല്‍ പത്തില്‍ നിന്നും എട്ടാംസ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ചഹലിനൊപ്പം എട്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 841 പോയിന്റുമായാണ് താരം റാങ്കിങില്‍ ലീഡ് ചെയ്യുന്നത്.
ബാറ്റിങ് നിരയില്‍ ഇന്ത്യക്ക് സ്ഥാനചലനങ്ങള്‍ നേരിട്ടു. വിന്‍ഡീസിനെതിരേ തിളങ്ങിയ കോഹ്‌ലിയെയും ശര്‍മയെയും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കാര്യമായ മുന്നേറ്റങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല.
ശിഖര്‍ ധവാന് ഫോമിലെത്താന്‍ സാധിക്കാന്‍ കഴിയാത്തതോടെ നാലാംസ്ഥാനത്തു നിന്നും ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടീം ഇന്ത്യയിലെ പുതുമുഖങ്ങള്‍ക്കൊപ്പം റണ്ണുകണ്ടെത്താന്‍ താരത്തിനായില്ല. വെടിക്കെട്ട് ബാറ്റിങിലൂടെ പതിനായിരം റണ്‍സ് തികച്ച ക്യാപ്റ്റന്‍ കോഹ്‌ലി 899 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തൊട്ടുപിന്നിലുണ്ട്. 871 പോയിന്റാണ് ശര്‍മയ്ക്ക്.
എന്നാല്‍ നാലാം മല്‍സരത്തില്‍ തിളങ്ങിയെങ്കിലും മധ്യ നിര താരം അമ്പാട്ടി റായിഡു പട്ടികയില്‍ 24ല്‍ നിന്നും 48ാംലേക്ക് പോയി.വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-1ന് ജയിച്ചിരുന്നു. ഒരു മല്‍സരം സമനിലയിലും കലാശിച്ചു.