വിസ്ഡന്റെ 21ാം നൂറ്റാണ്ടിലെ മൂല്യമുള്ള താരമായി രവീന്ദ്ര ജഡേജ

Update: 2020-06-30 18:29 GMT

ന്യൂഡല്‍ഹി: 21ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരമായി രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമുള്ള താരമായി വിസ്ഡന്‍ ആണ് ജഡേജയെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ടീമില്‍ ജഡേജയെ പോലെ സ്വാധീനം ചെലുത്തിയ മറ്റ് താരമില്ലെന്നുമാണ് വിസ്ഡന്‍ നടത്തിയ കണ്ടെത്തല്‍.

ബോളിങില്‍ മാത്രമല്ല ബാറ്റിങിലും ഫീല്‍ഡിങിലും ജഡേജ മികച്ചതാണെന്നാണ് വിസ്ഡന്റെ കണക്ക് വെളിപ്പെടുത്തുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള താരമായി കണ്ടെത്തിയത് ശ്രീലങ്കയുടെ മുത്തയ്യാ മുരളീധരനെയാണ്. മുരളീധരന്റെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ജഡേജയുണ്ട്. ക്രിക്ക് വിസിന്റെ ഇതുവരെയുള്ള കണക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് വിസ്ഡന്റെ കണ്ടെത്തലുകള്‍.

ഓരോ മല്‍സരത്തിന്റെയും ഇംപാക്ട് അനുസരിച്ചാണ് കളിക്കാര്‍ക്ക് എംവിപി റേറ്റിങ് നല്‍കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ജഡേജ ഒന്നാമതെത്തിയത്. പല മല്‍സരങ്ങളിലെയും ജഡേജയുടെ ബൗളിങ് മികവ് ഇതിഹാസ താരം ഷെയ്ന്‍ വോണിനേക്കാള്‍ മികച്ചതാണെന്നും ബാറ്റിങ് ഷെയ്ന്‍ വാട്‌സനേക്കാള്‍ കൂടൂതല്‍ ആണെന്നും ക്രിക്ക് വിസിന്റെ പ്രധാനി ഫ്രെഡ്ഡി വില്‍ഡെ അറിയിച്ചു. എത്ര മല്‍സരം കളിച്ചു എത്ര റണ്‍സ് നേടി, എത്ര വിക്കറ്റ് നേടിയെന്നതല്ല ഒരു താരത്തിന്റെ മികവ്. മല്‍സരങ്ങളില്‍ എങ്ങിനെ സ്വാധീനം ചെലുത്തിയെന്നാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News