രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയില്‍; പിതാവും സഹോദരിയും കോണ്‍ഗ്രസില്‍

ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ്, സഹോദരി നൈനബ എന്നിവരാണ് ജാംനഗറിലെ കലവാഡിയില്‍ നടന്ന റാലിയില്‍ അംഗത്വം സ്വീകരിച്ചത്.

Update: 2019-04-14 14:09 GMT

ജാംനഗര്‍: ഭാര്യ ബിജെപിയില്‍ ചേര്‍ന്ന് ഒരു മാസത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി നേതാവും പാട്ടീദാര്‍ പ്രക്ഷോഭ നായകനുമായി ഹാര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ്, സഹോദരി നൈനബ എന്നിവരാണ് ജാംനഗറിലെ കലവാഡിയില്‍ നടന്ന റാലിയില്‍ അംഗത്വം സ്വീകരിച്ചത്. ജാംനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുലു കണ്ഡേരിയയും ചടങ്ങില്‍ പങ്കെടുത്തു. ജാംനഗര്‍ സ്വദേശിയായ ജഡേജ.


ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ജഡേജയുടെ ഭാര്യ റിവാബ മാര്‍ച്ച് മൂന്നിനാണ് ജാംനഗറില്‍ നടന്ന ചടങ്ങില്‍ സിറ്റിങ് എംപിയായ പുനംഭന്‍ മാഡത്തിന്റെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

അതേസമയം, പൊതു തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പാട്ടേല്‍ ജാംനഗറില്‍നിന്നു മല്‍സരിക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു വര്‍ഷം ശിക്ഷിക്കയ്ക്കു വിധിക്കപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചതിനെതുടര്‍ന്ന് ഈ നീക്കം തകരുകയായിരുന്നു.

Tags:    

Similar News