കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം; ബിര്‍മിങ്ഹാമില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം റെക്കോഡ് മെഡല്‍ നേട്ടം
ആദ്യദിനം ഇന്ത്യ ബാഡ്മിന്റണ്‍ ഡബിള്‍സ് വിഭാഗത്തില്‍ മല്‍സരിക്കും

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ബിര്‍മിങ്ഹാമില്‍ തുടക്കമാവും. 215 അംഗ സ്‌ക്വാഡാണ് ഇന്ത്യയ്ക്കായി മല്‍സരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം. മെഡല്‍ ഉറപ്പിച്ച ഇന്ത്യന്‍ ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്ര പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയത് ഇന്ത്യന്‍ ക്യാംപിന് ക്ഷീണം നല്‍കുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഷൂട്ടിങ് മല്‍സരം ഒഴിവാക്കിയതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ പ്രധാന മെഡല്‍ കൊയ്ത്ത് വിഭാഗം തന്നെയായിരുന്നു ഷൂട്ടിങ്. അമ്പെയ്ത്ത് മല്‍സരവും ഗെയിംസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആദ്യമായി ക്രിക്കറ്റ് ഗെയിംസില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ബോക്‌സിങ്, റെസ്ലിങ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ് ഈ വിഭാഗങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു.
ഒളിംപിക് മെഡല്‍ ജേതാവ് പി വി സിന്ധു, ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് എന്നിവരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുന്നവര്‍. ടോക്കിയോവില്‍ മെഡല്‍ നേടിയ മീരാ ഭായ് ചാനു, രവി കുമാര്‍, ലോവ്‌ലിനാ, ബജര്ങ് പൂനിയ എന്നിവരും ടീം വിഭാഗത്തില്‍ ഹോക്കിയുമാണ് ഇന്ത്യന്‍ മെഡല്‍ ഉറപ്പിക്കുന്ന വിഭാഗങ്ങള്‍. ഓസ്‌ട്രേലിയ, കാനഡ, ഇംഗ്ലണ്ട് എന്നിവരാണ് ഗെയിംസിലെ പവര്‍ഹൗസുകള്‍.15 വേദികളിലായി 11 ദിവസമാണ് ഗെയിംസ് അരങ്ങേറുന്നത്.
ആദ്യദിനം ഇന്ത്യ ബാഡ്മിന്റണ്‍ ഡബിള്‍സ് വിഭാഗത്തില്‍ മല്‍സരിക്കും.പുരുഷ വിഭാഗത്തില്‍ സാത്വിക്‌സായ് രാജ് രങ്കറെഡ്ഡി-ചിരാഗ് ഷെട്ടി എന്നിവരും വനിതാ വിഭാഗത്തില്‍ ഗായത്രി ഗോപിചന്ദ്-ട്രീസാ ജോളി എന്നിവരും മല്‍സരിക്കും. മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സുമീത്ത് റെഡ്ഡി എന്നിവരും ഇറങ്ങും. വൈകിട്ടാണ് മല്‍സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യയില്‍ മല്‍സരങ്ങള്‍ സോണി സ്‌പോര്ട്‌സ് നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. ഡിഡി സ്‌പോര്‍ട്‌സിലും മല്‍സരം കാണാം.