തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന് (കെ.സി.എല്‍.) നാളെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാവും. 20-20 ഫോര്‍മാറ്റില്‍ നടക്കുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്സ് ആണ് മല്‍സരം സംപ്രേഷണം ചെയ്യുക. സെപ്റ്റംബര്‍ രണ്ടുമുതല്‍ 18 വരെ ഉച്ചകഴിഞ്ഞ് 2.45-നും വൈകീട്ട് 6.45-നുമാണ് മത്സരങ്ങള്‍. ആറ് ടീമുകളാണ് ലീഗില്‍ മല്‍സരിക്കുന്നത്.
കൊച്ചി ബ്ലൂടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ് എന്നീ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മല്‍സരം നടക്കുക. ആറ് ടീമുകളും പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. തുടര്‍ന്ന് പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ ആദ്യ സെമിയില്‍ ഏറ്റുമുട്ടും. ഒന്നാം സ്ഥാനത്തുള്ള ടീം നാലാം സ്ഥാനക്കാരുമായും ഏറ്റുമുട്ടും. വിജയികള്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. പ്രവേശനം സൗജന്യമാണ്.
നാളെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സിനെ നേരിടും. വൈകിട്ട് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും നേരിടും. ചൊവ്വാഴ്ച കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സ് ഇറങ്ങും. ആരീസ് കൊല്ലം സെയ് ലേഴ്‌സിനെതിരെയാണ് കാലിക്കറ്റിന്റെ മല്‍സരം.
ബേസില്‍ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്സ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (ആലപ്പി റിപ്പിള്‍സ്), സച്ചിന്‍ ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്സ്), രോഹന്‍ എസ്. കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശ്ശൂര്‍ ടൈറ്റന്‍സ്), അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് ക്യാപ്റ്റന്‍മാര്‍.
സ്‌ക്വാഡ്:
തൃശൂര്‍ ടൈറ്റന്‍സ് : അഭിഷേക് പ്രതാപ്, അഹമ്മദ് ഇമ്രാന്‍, അനസ് നസീര്‍, വരുണ്‍ നായനാര്‍ (ക്യാപ്റ്റന്‍), അക്ഷയ് മനോഹര്‍, അര്‍ജുന്‍ വേണുഗോപാല്‍, മോനു കൃഷ്ണ, നിരഞ്ജന്‍ വി. ദേവ്, വൈശാഖ് ചന്ദ്രന്‍, എസ്. ആനന്ദ് സാഗര്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ആദിത്യ വിനോദ് , ഈഡന്‍ ആപ്പിള്‍ ടോം, ഗോകുല്‍ ഗോപിനാഥ്, ജിഷ്ണു മണികണ്ഠ എ, എം. ഡി. നിധീഷ്, മുഹമ്മദ് ഇഷാഖ്, പാതിരിക്കാട്ട് മിഥുന്‍.
ആലപ്പി റിപ്പിള്‍സ് : മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), അക്ഷയ് ശിവ്, അക്ഷയ് ടി.കെ, ആസിഫ് അലി, അതുല്‍ ഡയമണ്ട്, കൃഷ്ണ പ്രസാദ്, നീല്‍ സണ്ണി, രോഹന്‍ നായര്‍, അക്ഷയ് ചന്ദ്രന്‍, ആല്‍ഫി ഫ്രാന്‍സിസ്, പ്രസൂണ്‍ പ്രസാദ്, വിനൂപ് മനോഹരന്‍, ഉജ്വല്‍ കൃഷ്ണ (വിക്കറ്റ് കീപ്പര്‍), അഫ്രാദ് റിഷാബ്, ആനന്ദ് ജോസഫ്, ഫാസില്‍ ഫാനൂസ്, കിരണ്‍ സാഗര്‍, വിഘ്നേഷ് പുത്തൂര്‍