ലോകകപ്പ്; ഇന്ത്യന്‍ സെമി സാധ്യത ദുഷ്‌കരം; നിര്‍ണ്ണായകം അഫ്ഗാന്‍-കിവി പോര്

നിലവില്‍ ഇന്ത്യയുടെ റണ്‍റേറ്റ് ഇത്തരികുഞ്ഞന്‍മാരായ നമീബിയേക്കാള്‍ താഴെയാണ്.

Update: 2021-11-01 08:26 GMT
 ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ സെമി സാധ്യതകള്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്. പാകിസ്താനോടും ന്യൂസിലന്റിനോടുമായി തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ ഏറ്റ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചതാണ്. ലോകകപ്പിലെ കിരീട ഫേവററ്റുകള്‍ക്ക് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ ശേഷിക്കുന്ന സാധ്യതകള്‍ നോക്കാം.


അടുത്ത മൂന്ന് മല്‍സരങ്ങളില്‍ ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിക്കണം. അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലന്റ്, നമീബിയ എന്നിവരാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ഇതില്‍ അഫ്ഗാനോട് മല്‍സരം ഇന്ത്യക്ക് കടുത്തതാണ്. വന്‍ മാര്‍ജിനില്‍ ഉള്ള ജയം ഇന്ത്യക്ക് അസാധ്യമാണ്. അഫ്ഗാനാവട്ടെ സ്‌കോട്ട്‌ലന്റ്, നമീബിയ എന്നീ ടീമുകള്‍ക്കെതിരേ മികച്ച ജയം നേടിയാണ് നില്‍ക്കുന്നത്. ആദ്യജയം നേടിയ ന്യൂസിലന്റിന് സെമി ഉറപ്പിക്കാന്‍ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളിലും ജയിക്കണം. ഇതോടെ അഫ്ഗാന്‍-ന്യൂസിലന്റ് പോരാട്ടം നിര്‍ണ്ണായകമായിരിക്കുകയാണ്. അഫ്ഗാനിസ്താന്‍ ന്യൂസിലന്റിനോട് ജയിക്കുന്ന പക്ഷം ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാകും. എന്നിരുന്നാലും കിവികള്‍ സ്‌കോട്ട്‌ലന്റ്, നമീബിയ എന്നിവര്‍ക്കെതിരേ വന്‍ മാര്‍ജിനിലുള്ള ജയം നേടിയാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിക്കും.


നിലവില്‍ ഇന്ത്യയുടെ റണ്‍റേറ്റ് ഇത്തരികുഞ്ഞന്‍മാരായ നമീബിയേക്കാള്‍ താഴെയാണ്. ന്യൂസിലന്റിന് രണ്ട് പോയിന്റും അഫ്ഗാന് നാലുപോയിന്റുമാണുള്ളത്. ഈ രണ്ട് ടീമുകള്‍ ആറ് പോയിന്റില്‍ കൂടുതല്‍ നേടിയാല്‍ ഇന്ത്യക്ക് തിരിച്ചടിയാവും. ഇന്ത്യ, അഫ്ഗാന്‍, ന്യൂസിലന്റ് എന്നിവര്‍ക്ക് ആറ് പോയിന്റ് വീതം ലഭിച്ചാല്‍ നെറ്റ് റണ്‍റേറ്റ് കണക്കിലെടുത്താണ് ടീമുകളുടെ സെമി പ്രവേശനം. ഇത് നോക്കുമ്പോള്‍ നിലവില്‍ അഫ്ഗാനാണ് മുന്നില്‍. എന്നാല്‍ ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളും കഴിയുന്നതോടെ റണ്‍റേറ്റില്‍ മാറ്റമുണ്ടാവും.




Tags:    

Similar News