ലോകകായിക മാമാങ്കത്തിന് നാളെ ടോക്കിയോയില്‍ തുടക്കം

33 ഇനങ്ങളിലായി 11,000 ലധികം താരങ്ങള്‍ മേളയില്‍ പങ്കെടുക്കും.

Update: 2021-07-22 12:51 GMT


ടോക്കിയോ: കായിക പ്രേമികളെ ഒന്നടങ്കം ആവേശം കൊള്ളിക്കുന്ന ഒളിംപിക്‌സിന് നാളെ ടോക്കിയോയില്‍ തിരിതെളിയും. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിംപിക്‌സ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. കാണികള്‍ ഇല്ലാതെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.കനത്ത കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുന്നത്. ഇതിനോടകം 10 ഓളം താരങ്ങള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്ഘാടന ചടങ്ങിലും താരങ്ങളുടെ പ്രാധിനിധ്യം കുറയ്ക്കും. ഇന്ത്യന്‍ ടീമില്‍ 28 പേരാണ് ചടങ്ങില്‍ പങ്കെടുക്കുക. ഒളിംപിക്‌സ് വില്ലേജില്‍ കനത്ത സുരക്ഷയും ഒരിക്കിയിട്ടുണ്ട്. നേരത്തെ ടൂര്‍ണ്ണമെന്റ് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.


33 ഇനങ്ങളിലായി 11,000 ലധികം താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. റിയോ ഒളിംപിക്‌സിലെ വിജയികളായ യുഎസും തുടര്‍ സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്‍, ചൈന, റഷ്യ എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. ഇന്ത്യയും ഇത്തവണ മികച്ച ടീമിനെയാണ് ടോക്കിയോവിലേക്ക് അയച്ചത്. കഴിഞ്ഞ തവണ ഒരു വെള്ളിയും ഒരു വെങ്കലുവുമായിരുന്നു ഇന്ത്യയുടെ നേട്ടം. പി വി സിന്ധുവും സാക്ഷിമാലിക്കുമായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടക്കാര്‍. എന്നാല്‍ ഇത്തവണ നിരവധി ഇനങ്ങളില്‍ ഇന്ന് മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. 67 പുരുഷന്‍മാര്‍ 52 വനിതകള്‍ എന്നിവരടക്കം 119 അംഗ ടീമാണ് ഇന്ത്യയുടേത്.


ജാവലിനില്‍ നീരജ് ചോപ്ര, ബോക്‌സിങില്‍ എ സി മേരികോം, ബാഡ്മിന്റണില്‍ സിന്ധു, അമ്പെയ്ത്തില്‍ ദീപിക ദാസ് എന്നിവര്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. നീന്തലില്‍ സജന്‍ പ്രകാശ്, ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോ മീറ്റര്‍ നടത്തത്തില്‍ കെ ടി ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് എം പി ജാബിര്‍, 400 മീറ്റര്‍ റിലേയില്‍ മൂഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, മിക്‌സഡ് റിലേയില്‍ അലക്‌സ് ആന്റണി എന്നിവരും ഹോക്കി താരം ശ്രീജേഷുമാണ് ടൂര്‍ണ്ണമെന്റിലേ മലയാളി താരങ്ങള്‍.




Tags:    

Similar News