ഒളിംപിക്‌സില്‍ ചരിത്ര നേട്ടങ്ങളുമായി ഇന്ത്യ ടോക്കിയോയില്‍ നിന്ന് മടങ്ങുന്നു
അതിനിടെ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിങ്, അമ്പെയ്ത്ത് എന്നിവയില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം പോലും നേടാനായില്ല.
ടോക്കിയോ: ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് ഇന്ത്യ ടോക്കിയോയില്‍ നിന്നും മടങ്ങുന്നത്.ടോക്കിയോ ഒളിംപിക്‌സ് സമാപിച്ചതോടെ അത്‌ലറ്റിക്‌സിലെ ചരിത്ര സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയത്. ലണ്ടന്‍ ഒളിംപിക്‌സിലെ ആറ് മെഡല്‍ എന്ന നേട്ടമാണ് പഴംങ്കഥയായത്. 48ാം സ്ഥാനത്താണ് ഇന്ത്യ ഇക്കുറി ഫിനിഷ് ചെയ്തത്.
113 മെഡലുകളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമാണ് അമേരിക്ക കൈക്കലാക്കിയത്. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലുവമായി ചൈന രണ്ടാമതും 27 സ്വര്‍ണവും 21 വെള്ളിയും 22 വെങ്കലവുമായി മൊത്തം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാം സ്ഥാനവും നേടി.
ഇന്ത്യയുടെ ഇത്തവണത്തെ മെഡലുകള്‍: 1. പുരുഷ വിഭാഗം ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്രാ-സ്വര്‍ണം, 2. വെയ്റ്റ്‌ലിഫ്റ്റിങില്‍ വനിതാ വിഭാഗം മീരാഭായ് ചാനു-വെള്ളി. 3. ബാഡ്മിന്റണ്‍ വനിതാ വിഭാഗം-പി വി സിന്ധു-വെങ്കലം. 4. ബോക്‌സിങ് വനിതാ വിഭാഗം ലവ്‌ലിനാ-വെങ്കലം. 5.പുരുഷ വിഭാഗം ഹോക്കി-വെങ്കലം. 6. ഗുസ്തി പുരുഷവിഭാഗം-രവി ദാഹിയ. 7.ഗുസ്തി പുരുഷ വിഭാഗം ബജ്‌റഗ് പൂനിയ-വെങ്കലം.
അതിനിടെ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിങ്, അമ്പെയ്ത്ത് എന്നിവയില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം പോലും നേടാനായില്ല. ഈയിനത്തില്‍ ലോക ചാംപ്യന്‍മാര്‍ ഉണ്ടായിട്ടും ഇന്ത്യയ്ക്ക് മികവ് പ്രകടിപ്പിക്കാനായില്ല. ഗുസ്തിയില്‍ മെഡല്‍ ഉറപ്പിച്ച വിനേഷ് ഫൊഗാട്ടും ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു. എന്നാല്‍ അധികം പ്രതീക്ഷയില്ലാത്ത ഗോള്‍ഫില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് അതിഥി അശോക് കാഴ്ചവച്ചത്.