സ്പാനിഷ് ലീഗ്; ആല്‍വ്‌സും ബാഴ്‌സയെ സമനിലയില്‍ പിടിച്ചു

സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും ബാഴ്‌സലോണയ്ക്ക് സമനില

Update: 2020-11-01 03:49 GMT



ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും ബാഴ്‌സലോണയ്ക്ക് സമനില. ഇന്ന് ആല്‍വ്‌സാണ് ബാഴ്‌സയെ സമനിലയില്‍ പിടിച്ചത്. 1-1 സ്‌കോറിനാണ് ബാഴ്‌സയെ ആല്‍വ്‌സ് പിടിച്ചത്. റിഓജയിലൂടെ 31ാം മിനിറ്റില്‍ ആല്‍വ്‌സാണ് ലീഡെടുത്തത്. തുടര്‍ന്ന് ഒരു ഗോള്‍ തിരിച്ചടിക്കാന്‍ താരനിബിഡമായ ബാഴ്‌സയ്ക്കായില്ല. രണ്ടാം പകുതിയില്‍ 63ാം മിനിറ്റിലാണ് ഗ്രീസ്മാന്‍ ബാഴ്‌സയുടെ സമനില ഗോള്‍ നേടുന്നത്. ഒരു ഗോളിന്റെ ലീഡെടുക്കാന്‍ കോമാന്റെ കുട്ടികള്‍ പരിശ്രമിച്ചെങ്കിലും ആല്‍വ്‌സ് പ്രതിരോധം സമ്മതിച്ചില്ല. രണ്ടാം പകുതിയില്‍ ആല്‍വ്‌സ് 10പേരായി കളിച്ചിട്ടും ബാഴ്‌സയ്ക്ക് ജയം നേടാനായില്ല. ലീഗില്‍ ബാഴ്‌സ 12ാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 3-1ന് ഒസാസുനയെ തോല്‍പ്പിച്ചു. ജോ ഫെല്ലിക്‌സ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ടൊറേര മാഡ്രിഡിനായി ഒരു ഗോളും നേടി.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനെ 2-1ന് തോല്‍പ്പിച്ചു. മുഹമ്മദ് സലാഹ്( 42), ഡീഗോ ജോട്ട (85) എന്നിവരാണ് ലിവര്‍പൂളിന്റെ ഗോള്‍ നേടിയവര്‍. ലീഗില്‍ ലിവര്‍പൂളാണ് ഒന്നാമതാണ്.






Tags:    

Similar News