സ്പാനിഷ് കപ്പില്‍ മാഡ്രിഡ് ഡെര്‍ബി; ബാഴ്‌സയ്ക്ക് തോല്‍വി
3-2നാണ് ബാഴ്‌സയെ മാഡ്രിഡ് തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഇരുടീമും ഗോള്‍വേട്ട തുടങ്ങിയത്.
ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മാഡ്രിഡ് ഡെര്‍ബി. ഇന്ന് നടന്ന സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയെ തോല്‍പ്പിച്ചതോടെയാണ് ഫൈനലില്‍ മാഡ്രിഡ് ഡെര്‍ബിക്ക് സാധ്യത ഒരുങ്ങിയത്. 3-2നാണ് ബാഴ്‌സയെ മാഡ്രിഡ് തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഇരുടീമും ഗോള്‍വേട്ട തുടങ്ങിയത്. സൗദിയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മല്‍സരത്തില്‍ കൊക്കെയാണ് അത്‌ലറ്റിക്കോയ്ക്കായി ആദ്യം ലീഡ് നേടിയത്.
എന്നാല്‍ മെസ്സിയിലൂടെ ഉടന്‍തന്നെ ബാഴ്‌സ സമനില പിടിച്ചു. തുടര്‍ന്ന് ഗ്രീസ്മാനിലൂടെ ബാഴ്‌സ ലീഡെടുത്തു. ഇതിനിടെ മെസ്സിയുടെ ഒരുഗോള്‍ വാറിലൂടെ നിഷേധിച്ചിരുന്നു. എന്നാല്‍, 81ാം മിനിറ്റില്‍ മൊറാത്തയുടെ പെനാല്‍റ്റിയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. തുടര്‍ന്ന് 86ാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറയയുടെ ഗോളിലൂടെ അത്‌ലറ്റിക്കോ ജയമുറപ്പിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അത്‌ലറ്റിക്കോ മാഡ്രിഡ്‌റയല്‍ മാഡ്രിഡ് ഫൈനല്‍.