രോഹിത്ത് ഇല്ലാതെ ഇന്ത്യ; സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ച്ച; 185ന് പുറത്ത്
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാനത്തെ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക തകര്‍ച്ച. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 185ന് പുറത്തായി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. 40 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജയ്‌സ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ് ലി (17) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചുറി നേടിയ പുതുമുഖ താരം നിതീഷ് കുമാര്‍ റെഡി റണ്ണൊന്നുമെടുക്കാതെ പുറത്തായി. രവീന്ദ്ര ജഡേജ 26 റണ്‍സെടുത്തപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ 14ഉം പ്രസിദ്ധ് കൃഷ്ണ മൂന്നും ക്യാപ്റ്റന്‍ ബുംറ 22ഉം റണ്‍സെടുത്ത് പുറത്തായി. സ്‌കോട്ട് ബോളന്റ് ആതിഥേയര്‍ക്കായി നാലും സ്റ്റാര്‍ക്ക് മൂന്നും കമ്മിന്‍സ് രണ്ട് വിക്കറ്റ് നേടി. പരമ്പര 2-2 എന്ന നിലയിലാണ്.