വിനീഷ്യസിന് ബാലണ്‍ ഡി ഓര്‍ ലഭിക്കാത്തതിന് പിന്നില്‍ വര്‍ണ്ണവിവേചനം

Update: 2024-10-29 06:46 GMT

മാഡ്രിഡ്: കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിച്ചത്. ഏവരും പ്രതീക്ഷച്ചത് പുരസ്‌കാരം റയല്‍ മാഡ്രിഡ്-ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് ലഭിക്കുമെന്നായിരുന്നു. എന്നാല്‍ അവസാനം സ്‌പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റൊഡ്രിക്ക് പുരസ്‌കാരം ലഭിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചത് റയല്‍ മാഡ്രിഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. വിനീഷ്യസിന് പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ വര്‍ണ്ണവിവേചനമാണെന്നാണ് ഫുട്‌ബോള്‍ ലോകത്ത് നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌പെയിനില്‍ നിരവധി തവണ വംശീയാക്രമങ്ങള്‍ക്ക് വിധേയനായ താരമാണ് വിനീഷ്യസ് ജൂനിയര്‍. ഇതിനെതിരേ താരം പരാതി നല്‍കുകയും പോരാടുകയും ചെയ്തിരുന്നു. ഇപ്പോളിതാ താരം പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ്.

വംശീയതയ്‌ക്കെതിരായ തന്റെ പോരാട്ടം തുടരും. അത് വീണ്ടും വീണ്ടും തുടരും-വിനീഷ്യസ് പറഞ്ഞു. ബ്രസീല്‍ താരത്തിന് പുരസ്‌കാരം ലഭിക്കാത്തതിന് കാരണം താരത്തിന്റെ വംശീയതയ്‌ക്കെതിരായ പോരാട്ടമാണെന്ന് വിനീഷ്യസിന്റെ മാനേജിങ് സ്റ്റാഫ് പറഞ്ഞു. വംശീയതയ്‌ക്കെതിരേ ഫുട്‌ബോള്‍ ലോകത്ത് പോരാടുന്ന ഒരു താരത്തെ ലോക ഫുട്‌ബോളിന് അംഗീകരിക്കാന്‍ പറ്റുന്നില്ല-മാനേജിങ് സ്റ്റാഫ് വ്യക്തമാക്കി. വിനീഷ്യസിന് ഐകൃദാര്‍ഢ്യവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നു. റയല്‍ മാഡ്രിഡിന് കഴിഞ്ഞ തവണ സ്പാനിഷ് ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗും നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ താരമാണ് വിനീഷ്യസ്.





Tags:    

Similar News