വിനീഷ്യസ് മാജിക്ക്; രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചത് അഞ്ചെണ്ണം; ചാംപ്യന്‍സ് ലീഗില്‍ റയലിന് വമ്പന്‍ ജയം

Update: 2024-10-23 05:49 GMT

സാന്റിയാഗോ ബെര്‍ണാബ്യു: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ വന്‍ ജയവുമായി റയല്‍ മാഡ്രിഡ്.ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ അഞ്ച് ഗോളടിച്ചാണ് റയല്‍ തിരിച്ചുവരവ് ആഘോഷിച്ചത്. മല്‍സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഹാട്രിക്ക് നേടി.

റൂഡിഗര്‍, ലൂക്കാസ് വാസ്‌കസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. കിലിയന്‍ എംബാപ്പെ, ബെല്ലിങ്ഹാം എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റൊരുക്കി. 62, 86, ഇഞ്ചുറി ടൈം മിനിറ്റുകളിലാണ് വിനീഷ്യസിന്റെ ഗോളുകള്‍.

മറ്റൊരു മല്‍സരത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിക്ക് സമനില കുരുക്ക്. റഷ്യന്‍ ക്ലബ്ബ് പിഎസ് വി ഐന്തോവനോടാണ് 1-1 സമനില വഴങ്ങിയത്. മറ്റൊരു മല്‍സരത്തില്‍ ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്സക്സ് താരത്തിന്റെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ആഴ്സണല്‍. 29ാം മിനിറ്റിലാണ് ഗോള്‍ വീണത്.

മറ്റ് മല്‍സരങ്ങളില്‍ എസി മിലാന്‍ 3-1 ന് ക്ലബ്ബ് ബ്രൂഗിനെയും മൊണാക്കോ 5-1ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും ആസ്റ്റണ്‍ വില്ല എതിരില്ലാത്ത രണ്ട് ഗോളിന് ബോള്‍ഗാനയെയും വീഴ്ത്തി.സ്റ്റുഗര്‍ട്ടിനോട് യുവന്റസ് ഒരു ഗോളിന്റെ പരാജയം വരിച്ചു.

ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ വമ്പന്‍മാര്‍ ഏറ്റുമുട്ടും. സ്പാനിഷ് പ്രമുഖര്‍ ബാഴ്‌സലോണ ബയേണ്‍ മ്യുണിക്കുമായി കൊമ്പുകോര്‍ക്കും. ഇംഗ്ലിഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബ് സ്പാര്‍ട്ടാ പ്രാഗുമായി ഏറ്റുമുട്ടും. ലിവര്‍പൂള്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെ നേരിടും. ഇന്റര്‍മിലാന്റെ എതിരാളികള്‍ സ്വിസ് ക്ലബ്ബ് യങ് ബോയിസാണ്. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് ഫ്രഞ്ച് ക്ലബ്ബ് ലില്ലെയെ നേരിടും.

മറ്റ് മല്‍സരങ്ങളില്‍ അറ്റ്‌ലാന്റ സെല്‍റ്റിക്കിനെയും ബ്രീസ്റ്റ് ബയേണ്‍ ലെവര്‍കൂസനെയും ബെന്‍ഫിക്ക ഫെയര്‍നൂര്‍ദിനെയും ഡൈനാമോ സെഗരിബ് റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെയും നേരിടും.


Tags:    

Similar News