അറബ് കപ്പ്; അല്‍ ഹിലാലും അല്‍ നസറും ഏറ്റുമുട്ടും

സാദിയോ മാനെയും അല്‍ നസറിനായി ഇറങ്ങിയിരുന്നു.

Update: 2023-08-10 06:12 GMT

റിയാദ്: അറബ് കപ്പ് ഫൈനലില്‍ സൗദി പ്രോ ലീഗ് ക്ലബ്ബുകളായ അല്‍ ഹിലാലും അല്‍ നസറും ഏറ്റുമുട്ടും.ഇന്നലെ രണ്ടാം സെമി ഫൈനലില്‍ അല്‍ ഹിലാല്‍ അല്‍ ശബാബിനെ തോല്‍പ്പിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു അല്‍ ഹിലാലിന്റെ വിജയം. തീര്‍ത്തും ഏകപക്ഷീയമായിരുന്നു മത്സരം. 9ആം മിനുട്ടില്‍ കന്നോയിലൂടെ അല്‍ ഹിലാല്‍ ലീഡ് എടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ മാല്‍കോം അല്‍ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശബാബ് കുലറിലൂടെ ഒരു ഗോള്‍ മടക്കിയത് കളി ആവേശകരമാക്കി. എന്നാല്‍ അവര്‍ക്ക് സമനില ഗോള്‍ കണ്ടെത്താന്‍ ആയില്ല. 90ആം മിനുട്ടില്‍ അല്‍ ഹംദാന്റെ ഗോള്‍ അല്‍ ഹിലാലിന്റെ വിജയം ഉറപ്പിച്ചു. പോര്‍ച്ചുഗല്‍ താരം റൂബന്‍ നെവസ് അല്‍ ഹിലാലിനായി അരങ്ങേറ്റം നടത്തി. ഓഗസ്റ്റ് 12നാണ് ഫൈനല്‍.



 


ഇറാഖി ക്ലബായ അല്‍ ഷൊര്‍തയെ തോല്‍പ്പിച്ചാണ് അല്‍ നസര്‍ ഫൈനലില്‍ എത്തിയത്.ഇറാഖ് ക്ലബ്ബായ അല്‍ ഷോര്‍തയെ ഏക ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ഒപ്പത്തിനൊപ്പം ഇരുടീമുകളും നിന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോള്‍ വിധി എഴുതി.മത്സരത്തിന്റെ 75ആം മിനുട്ടില്‍ ആയിരുന്നു ഗോള്‍. അല്‍ നസറിന് ലഭിച്ച പെനാള്‍ട്ടി റൊണാള്‍ഡോ അനായാസം ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ ഈ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയും റൊണാള്‍ഡോ മാറി. സാദിയോ മാനെയും അല്‍ നസറിനായി ഇറങ്ങിയിരുന്നു. ക്വാര്‍ട്ടറില്‍ അല്‍ നസര്‍ മൊറോക്കോ ക്ലബായ രാജ ക്ലബിനെ തോല്‍പ്പിച്ചിരുന്നു.












Tags:    

Similar News