ഫിഫാ ബെസ്റ്റ്; സ്‌കലോണിയും എമിലിയാനോയും ടോപ് ത്രീയില്‍
റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസ്, മൊറോക്കോയുടെ യാസിനെ ബൗണൗ എന്നിവരും ടോപ് ത്രീയില്‍ ഇടം പിടിച്ചിട്ടുണ്ട്.
സൂറിച്ച്: പോയ വര്‍ഷത്തെ ഫിഫയുടെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം നാളെ പ്രഖ്യാപിക്കും. മികച്ച പരിശീലകന്‍മാരില്‍ അര്‍ജന്റീനയ്ക്കായി ലോകകപ്പ് നേടികൊടുത്ത ലയണല്‍ സ്‌കലോണി ഇടം പിടിച്ചു. ലോകകപ്പിന് പുറമെ കോപ്പാ അമേരിക്കാ കിരീടവും സ്‌കലോണി ടീമിന് നേടി കൊടുത്തിരുന്നു. സ്‌കലോണിക്ക് പുറമെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയും റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സിലോട്ടിയും ടോപ് ത്രീയില്‍ ഇടം പിടിച്ചിട്ടുണ്ട്.
മികച്ച മൂന്ന് ഗോള്‍ കീപ്പര്‍മാരില്‍ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിന്‍സിനൊപ്പം ബെല്‍ജിയത്തിന്റെ റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസ്, മൊറോക്കോയുടെ യാസിനെ ബൗണൗ എന്നിവരും ടോപ് ത്രീയില്‍ ഇടം പിടിച്ചിട്ടുണ്ട്. പുരസ്‌കാരം പ്രഖ്യാപനം നാളെയാണ്.