അര്‍ജന്റീനയുടെ ലോകകപ്പ് പെനാല്‍ട്ടി ഹീറോ ഗോണ്‍സാലോ മോണ്ടിയേല്‍ ഇനി നോട്ടിങ്ഹാം ഫോറസ്റ്റില്‍
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ റൈറ്റ് ബാക്കും ലോകകപ്പ് ജേതാവും ആയ ഗോണ്‍സാലോ മോണ്ടിയേലിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയില്‍ നിന്നാണ് 26 കാരനായ താരത്തെ ലോണില്ഫോറസ്റ്റ് ടീമില്‍ എത്തിച്ചത്. 11 മില്യണ്‍ യൂറോ നല്കി താരത്തെ അടുത്ത സീസണില്‍ സ്വന്തമാക്കാന്‍ ഫോറസ്റ്റിന് ആവും. 2021 ല്‍ അര്‍ജന്റീനയിലെ റിവര്‍ പ്ലേറ്റില്‍ നിന്നാണ് താരം സെവിയ്യയില്‍ എത്തുന്നത്.
സെവിയ്യക്ക് ആയി 72 മത്സരങ്ങള്‍ കളിച്ച മോണ്ടിയേല്‍ അവര്‍ക്ക് ഒപ്പം യൂറോപ്പ ലീഗ് ജയത്തിലും ഭാഗമായി. 2019 ല്‍ അര്‍ജന്റീനക്ക് ആയി അരങ്ങേറ്റം കുറിച്ച മോണ്ടിയേല്‍ രാജ്യത്തിനു ആയി 23 കളികള്‍ ആണ് കളിച്ചത്. അര്‍ജന്റീനയുടെ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് വിജയങ്ങളിലും ഭാഗം ആയ താരം ആയിരുന്നു ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ കിരീടം ഉറപ്പിച്ച അവസാനത്തെ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത് മോണ്ടിയേല്‍ ആയിരുന്നു. താരത്തിന്റെ വരവ് ഫോറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോറസ്റ്റില്‍ 29 നമ്പര്‍ ജേഴ്സി ആവും താരം അണിയുക.