ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസ്സിക്കെന്ന് പോര്‍ച്ചുഗ്രീസ് മാധ്യമം
റൊണാള്‍ഡോയ്ക്ക് ഇത്തവണ പുരസ്‌കാരത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല.
പാരിസ്; ഈ മാസം 29ന് പ്രഖ്യാപിക്കേണ്ട ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വിജയിയുടെ പേര് പുറത്ത് വിട്ട് പോര്‍ച്ചുഗ്രീസ് മാധ്യമം. ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ അര്‍ജന്റീനാ-പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. പുരസ്‌കാരത്തിന് അര്‍ഹനായ മെസ്സിയെ ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഈ വിവരം അറിയിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിമുഖം എടുത്തുവെന്നും പോര്‍ച്ചുഗ്രീസ് മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ടിപി സ്‌പോര്‍ട്‌സാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഇതേ തുടര്‍ന്ന് ലോക മാധ്യമങ്ങളെല്ലാം വാര്‍ത്ത ഏറ്റെടുത്ത് കഴിഞ്ഞു. അര്‍ജന്റീനയ്ക്കായി കോപ്പാ അമേരിക്ക നേടിയ മെസ്സിയ്ക്കായിരുന്നു പുരസ്‌കാരത്തിനായി ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടത്. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ, ബയേണിന്റെ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജ്ജിനോ എന്നിവരായിരുന്നു പുരസ്‌കാരത്തിനായി മെസ്സിക്കൊപ്പം മല്‍സരിച്ചത്. പോര്‍ച്ചുഗലിന്റെ ഇതിഹാസം റൊണാള്‍ഡോയ്ക്ക് ഇത്തവണ പുരസ്‌കാരത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല.