ബാഴ്സയിലെ മെസ്സിയുടെ പിന്‍ഗാമിയാവാന്‍ ലൂക്കാസ് റോമന്‍
13 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്.
ക്യാംപ് നൗ: ബാഴ്സലോണ ലയണല്‍ മെസ്സിയുടെ പകരക്കാരനെ കണ്ടെത്തി. അര്‍ജന്റീനയുടെ വണ്ടര്‍കിഡ് ലൂക്കാസ് റോമനെയാണ് ബാഴ്സ ടീമിലെത്തിച്ചിരിക്കുന്നത്. 18കാരനായ താരം നിലവില്‍ അര്‍ജന്റീനയിലെ രണ്ടാം ഡിവിഷന് ക്ലബ്ബായ ഫെറൊകാരില് ആണ് കളിക്കുന്നത്. ഇടം കാലനായ താരത്തെ ഏവരുടെ മെസ്സിയോടാണ് സാദൃശ്യപ്പെടുത്തുന്നത്. 13 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്. ആദ്യം ബാഴ്സയുടെ യൂത്ത് ടീമിലാണ് താരം കളിക്കുക.
മിഡ്ഫീല്‍ഡറായ താരം ഏത് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ്. അര്‍ജന്റീനയിലെ ഒന്നാം ഡിവിഷന് ക്ലബ്ബായ റിവര്‍പ്ലേറ്റ് താരത്തെ നോട്ടമിട്ടിരുന്നു. മെസ്സിയുടെ ഗ്രൗണ്ടിലെ പൊസിഷനില്‍ കളിക്കാന്‍ കഴിയുന്ന താരമാണ് ലൂക്കാസ് എന്നതാണ് താരത്തെ മെസ്സിയുമായി സാദൃശ്യപ്പെടുത്തുന്നതിന് പിന്നില്‍. ലീഗില്‍ നിരവധി റെക്കോഡുകള്‍ ലൂക്കായുടെ പേരില്‍ ഇല്ലെങ്കിലും മെസ്സിയുടെ കളി ശൈലിയാണ് താരത്തെ ബാഴ്സയിലെത്തിച്ചതിന് കാരണം.